അജയ് ദേവ്ഗണിന്റെ ത്രില്ലര്‍ ചിത്രം ദൃശ്യം 2 നവംബര്‍ 18 ന് റിലീസ് ചെയ്തതു മുതല്‍ ബോക്സ് ഓഫീസില്‍ തരംഗമായിരുന്നു. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.
ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ വാടകയ്ക്ക് ആണ് നേരത്തെ എത്തിയത്. ഇപ്പോള്‍ ഇത് പ്രൈം അംഗങ്ങള്‍ക്ക് ലഭ്യമായി. ദൃശ്യം 2-ല്‍ അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, തബു, അക്ഷയ് ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോക്സ് ഓഫീസില്‍ മികച്ച തുടക്കത്തിന് സാക്ഷ്യം വഹിച്ച ചിത്രം വന്‍ തുക നേടിയപ്പോള്‍ ഒടുവില്‍ 200 കോടി കടന്നിരിക്കുകയാണ്. ബോക്സോഫീസില്‍ 23 ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയ ദൃശ്യം 24.65 കോടിയാണ് നേടിയത്. ഇതോടെ ഇത് 201.67 കോടി രൂപയായി.

