തിരുവനന്തപുരം: എൽഡിഎഫിനെതിരെ പരിഹാസവുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എൽഡിഎഫിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പരിഹാസം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം വൈകി ഉദിച്ച ബുദ്ധിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗ് നേരത്തെ പറഞ്ഞ കാര്യമാണ് ലോകനിലവാരത്തിലുള്ള യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസം പരിഷ്‌ക്കരിക്കണമെന്ന്. അന്ന് അതിനെ എതിർത്തവർക്ക് ഇപ്പോൾ ബുദ്ധി ഉദിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇവർക്ക് വൈകി മാത്രേ ബുദ്ധി ഉദിക്കൂയെന്ന് എപ്പോഴും പറയുന്നതാണ്. നേരം വെളുക്കുമ്പോഴേക്കും വണ്ടി പോകും, ആ ബസും മിസ്സാകും എന്നുള്ള കഴിഞ്ഞ കാല ചരിത്രമാണ് ഇവിടുത്തെ ഇടതുപക്ഷത്തിന്റെതേന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

