കൊച്ചിയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 2 ഹോട്ടലുകൾ അടച്ചുപൂട്ടി

കൊച്ചി: കളമശ്ശേരി നഗരസഭാ പരിധിയിൽ പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. സുനാമി ഇറച്ചി പിടികൂടിയതിന് പിന്നാലെയാണ് മേഖലയിൽ പരിശോധന കർശനമാക്കിയത്. പരിശോധനയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടുകയും ചെയ്തു. പൈപ്പ് ലൈൻ റോഡിലുള്ള ഫലാസിൽ ദുബായ്, ഡെയിലി മീറ്റ് എന്നീ കടകളാണ് അടപ്പിച്ചത്.

ഭക്ഷ്യ സുരക്ഷാ വിഭാഗവും, കളമശ്ശേരി നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നായിരുന്നു പരിശോധന നടത്തിയത്. ഡെയിലി മീറ്റ് എന്ന ജ്യൂസ് കടയിൽ നൂറിലേറെ പാക്കറ്റ് പാലുകൾ ദിവസങ്ങളായി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതിന് പിന്നാലെയാണ് നടപടി. ഭക്ഷണത്തിൽ ചേർക്കുന്ന അനുവദനീയമല്ലാത്ത കളറുകൾ ഉൾപ്പെടെ ഭക്ഷണസാധനങ്ങളിൽ ഉപയോഗിക്കുന്നതായും സ്ഥിരീകരിച്ചു. ഈ ഹോട്ടലിന് പ്രവർത്തിക്കാനുള്ള ലൈസൻസും ഉണ്ടായിരുന്നില്ല.

നഗരത്തിലെ ഹോട്ടലുകളിൽ ഷവർമയയടക്കം ഉണ്ടാക്കി വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ കോഴിയിറച്ചിറച്ചും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. റെയ്ഡിന് തൊട്ട് മുൻപും കേന്ദ്രത്തിൽ നിന്ന് തട്ടുകടകളിലേക്കും ഹോട്ടലുകളിലേക്കും പഴകിയ ഇറച്ചി വിതരണം ചെയ്തിരുന്നുവെന്ന് അധികൃതർ കണ്ടെത്തി.