നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ട; എംപിമാർക്ക് മുന്നറിയിപ്പ് നൽകി കെപിസിസി

തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന് എംപിമാർക്ക് മുന്നറിയിപ്പ് നൽകി കെപിസിസി. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച വേണ്ടെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിമുഖത കാട്ടി കൂടുതൽ കോൺഗ്രസ് എംപിമാർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി അദ്ധ്യക്ഷൻ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പാർട്ടിയാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനി ചർച്ചയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.