ഗുണ്ടകളെ അമർച്ച ചെയ്യൽ; ഓപറേഷൻ സുപ്പാരിയുമായി കേരളാ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളെ അമർച്ച ചെയ്യാൻ പുതിയ നടപടികളുമായി പോലീസ്. ഇതിനായി ‘ഓപറേഷൻ സുപ്പാരി’ ആരംഭിച്ചിരിക്കുകയാണ് കേരളാ പോലീസ്. സിറ്റി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജുവാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഗുണ്ടകളുടെ പ്രൊഫൈൽ തയ്യാറാക്കണമെന്നാണ് നിർദ്ദേശം.

ഇതിനായി ക്രിമിനൽ സംഘങ്ങളുടെ ഫോട്ടോ ഉൾപ്പെടെ ശേഖരിക്കും. ഗുണ്ടാ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കുകയും ചെയ്യും. സ്ഥിരം കുറ്റവാളികൾക്ക് എതിരേ കാപ്പ നടപടി ശകതമാക്കുമെന്നും ഗുണ്ടാ സഹായം തേടുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരെയും നിരീക്ഷിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.