തിരുവനന്തപുരം: നാലുവരി-ആറുവരി പാതകളിലെ ലെയിൻ ട്രാഫിക് ലംഘനത്തിന് ഇന്നുമുതൽ കേരളത്തിൽ പിഴ ഈടാക്കും. ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്താണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനം നടത്തുന്നവർക്ക് 1000 രൂപയാണ് പിഴ തുക. സംസ്ഥാനത്ത് ലെയിൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.
ലെയ്ൻ ട്രാഫിക് നിയമങ്ങൾ / നിർദേശങ്ങൾ
നാലുവരി / ആറുവരിപ്പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗം കുറഞ്ഞ വാഹനങ്ങൾ എന്നിവ റോഡിന്റെ ഇടതു വശം ചേർന്നു മാത്രമേ പോകാവൂ.
വലതു വശത്തെ ട്രാക്ക് നിശ്ചിത വേഗത്തിൽ പോകുന്നവർക്കും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും മാത്രം.
ലെയ്ൻ മാറുമ്പോൾ സിഗ്‌നലുകൾ ഉപയോഗിക്കുക.
റോഡിന്റെ വലതു വശത്തെ ലെയ്‌നിൽ ഒരു കാരണവശാലും വാഹനം നിർത്തിയിടരുത്.
റോഡിന്റെ ഇടതുവശത്ത് അനധികൃത പാർക്കിങ് പാടില്ല

