സുവർണ്ണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി; ഓറഞ്ച് ടർബനണിഞ്ഞ് പ്രാർത്ഥന നടത്തി

ചണ്ഡീഗഢ്: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായാണ് രാഹുൽ ഗാന്ധി സുവർണ്ണക്ഷേത്രം സന്ദർശിച്ചത്. ഓറഞ്ച് നിറമുള്ള ടർബൻ ധരിച്ച് അദ്ദേഹം പ്രാർത്ഥന നടത്തുകയും ചെയ്തു.

അതേസമയം രാഹുൽ ഗാന്ധിയുടെ സുവർണ്ണക്ഷേത്ര സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ രംഗത്തെത്തി. പഞ്ചാബിനെ ചതിച്ച ഗാന്ധികുടുംബത്തിന്റെ പിന്മുറക്കാരനാണ് രാഹുൽ ഗാന്ധിയെന്ന് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ വിമർശിച്ചു. നാളിതുവരെയായി ഗാന്ധി കുടംബം പഞ്ചാബിനോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും സിഖുകാരായ കോൺഗ്രസുകാർ രാഹുലിനെ സ്വാഗതം ചെയ്യുന്നത് കണ്ട് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.