യുപി സ്‌കൂളുകളുടെ ഘടന മാറ്റം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ യുപി സ്‌കൂളുകളുടെ ഘടന മാറ്റത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി അടുത്ത മാസം 22-ന് വാദം കേള്‍ക്കും.

യുപി ക്ലാസുകള്‍ക്ക് ഒപ്പം എട്ടാം ക്ലാസിനെയും ചേര്‍ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേന്ദ്രനിയമം നിലവില്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കെഇആര്‍ പ്രകാരമാണെന് കാട്ടി യുപി സ്‌കൂളുകളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.