തിരുവനന്തപുരം: സംസ്ഥാനത്ത് ആറുവര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളില്‍പ്പെട്ടത് 828 പോലീസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പിരിച്ചുവിട്ട പി.ആര്‍ സുനുവും ഇതില്‍ രണ്ടു കേസുകളില്‍ പ്രതിയായി പട്ടികയിലുണ്ട്.
അതേസമയം, പോലീസ് സേനയ്ക്ക് അനുയോജ്യരല്ലാത്തവരെ പിരിച്ചു വിടാന്‍ ആഭ്യന്തരവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. 60 പേരെങ്കിലും രേഖകളനുസരിച്ച് പിരിച്ചു വിടാവുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. നിയമനാധികാരിയാണ് പിരിച്ചുവിടേണ്ടത്. വകുപ്പുതല അന്വേഷണത്തിനു ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റങ്ങളും തെളിവുകളും അവരെ ധരിപ്പിക്കണം. സ്വയം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കണം.
എന്നാല്‍, ഇന്‍സ്‌പെക്ടര്‍ വരെയുള്ളവരെ പോലീസ് മേധാവിക്ക് പിരിച്ചുവിടാം. അതിനുമുകളിലോട്ടുള്ളവരെ പിരിച്ചുവിടാനുള്ള അധികാരം ആഭ്യന്തരവകുപ്പിനാണ്. നിയമനത്തിനുശേഷം അയോഗ്യതയായി കണക്കാക്കുന്ന കാര്യങ്ങള്‍ തുടര്‍ന്നാല്‍ ഉദ്യോഗസ്ഥനെ നിയമനാധികാരിക്ക് പിരിച്ചുവിടാം.
ഡിവൈഎസ്പി മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍
ഏറ്റവും അധികം തിരുവനന്തപുരത്ത്
കോടതി 14 പേരെ ശിക്ഷിച്ചു
23 പേര്‍ പോക്‌സോ കേസുകളില്‍ പെട്ടവര്‍
ഒരാള്‍ കൊലപാതക കേസില്‍
30 എഫ്‌ഐആര്‍ കോടതി റദ്ദാക്കി
അന്വേഷണഘട്ടത്തിലുള്ളത്-89 കേസുകള്‍
2016 മുതല്‍ ഇതുവരെ പിരിച്ചുവിട്ടത് 13 പേരെ
സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ച കേസ്, കസ്റ്റഡി മരണ കേസ്, സ്ത്രീധന പീഡനകേസ്, ജീവപര്യന്തമോ പത്തു വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്നതോ ആയ കുറ്റം ചെയ്തവര്‍. ഒരേ കുറ്റം ആവര്‍ത്തിക്കുന്നവര്‍, അക്രമം അസാന്മാര്‍ഗികം എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങിയവരെയെല്ലാം പിരിച്ചു വിടാം.

