ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം; നിരീക്ഷണത്തിലെന്ന് ആശുപത്രി അധികൃതര്‍

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ കാല്‍മുട്ടിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഋഷഭ് പന്ത് നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ മുപ്പതിന് പുലര്‍ച്ചെ ഡല്‍ഹി – ഡെറാഡൂണ്‍ ഹൈവേയില്‍ ഹരിദ്വാറിലുണ്ടായ വാഹനാപകടത്തിലാണ് ഋഷഭ് പന്തിന് പരിക്കേറ്റത്. കാര്‍ ഡിവൈഡറിലിടിച്ച് മറുഭാഗത്തെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. വന്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായിട്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്.