20 കോടിയോളം ട്വിറ്റര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്‌

ന്യൂയോര്‍ക്ക്: 20 കോടിയോളം ട്വിറ്റര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ ഇ-മെയില്‍, വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നെന്നാണ് വെളിപ്പെടുത്തല്‍. ഇസ്രായേലി സൈബര്‍ സുരക്ഷാ വിദഗ്ധന്‍ അലന്‍ ഗല്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇ-മെയില്‍ വിവരങ്ങളും മറ്റും ചോര്‍ന്നുവെന്നാണ് അലന്‍ ഗലിന്റെ വെളിപ്പെടുത്തല്‍. വിവരങ്ങള്‍ ഓണ്‍ലൈന്‍ ഹാക്കിംഗ് പ്ലാറ്റ്‌ഫോമില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായും ലിങ്ക്ഡ് ഇന്‍ അക്കൗണ്ടിലെ പോസ്റ്റിലൂടെ അദ്ദേഹം അവകാശപ്പെടുന്നു.

എന്നാല്‍, ട്വിറ്റര്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ട്വിറ്റര്‍ ഉടമയായ എലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.