സിനിമ തിയേറ്ററുകൾക്കുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണവും, പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാൻ ഉടമകൾക്ക് അധികാരമുണ്ട്; സുപ്രീം കോടതി

ന്യൂഡൽഹി: സിനിമ തിയേറ്ററുകൾക്കുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണവും, പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാൻ ഉടമകൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സിനിമ തിയേറ്ററുകളിലും, മൾട്ടിപ്ലക്‌സുകളിലും എത്തുന്നവർക്ക് ഭക്ഷണവും, പാനീയങ്ങളും കൊണ്ട് വരാമെന്നും, അവ തടയരുതെന്നും ജമ്മുകശ്മീർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് എതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി. പ്രായമായവർക്കും, മാതാപിതാക്കൾക്കും ഒപ്പം വരുന്ന കുട്ടികൾക്കും കൊണ്ട് വരുന്ന ഭക്ഷണവും, പാനീയങ്ങളും തടയരുതെന്ന നിർദ്ദേശവും സുപ്രീം കോടതി മുന്നോട്ടുവെച്ചു.