പാക്‌ ഭീകര പ്രവര്‍ത്തനങ്ങളെ യൂറോപ്യന്‍ രാജ്യങ്ങള്‍ അപലപിക്കുന്നില്ല: ജയ് ശങ്കര്‍

ന്യൂഡല്‍ഹി: ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാനെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒരു ഓസ്ട്രിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

‘മുംബൈ ആക്രമണത്തിന് പിറകില്‍ പാക്കിസ്ഥാനാണ്. പാര്‍ലമെന്റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നില്ല’- ജയ് ശങ്കര്‍ ചൂണ്ടിക്കാട്ടി.