ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറ ഹിന്ദിയിലേക്ക്. മാച്ച് ബോക്‌സ് പ്രൊഡക്ഷന്‍സാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.
സസ്പെന്‍സ് ത്രില്ലറിനൊപ്പം സമൂഹത്തിന് സന്ദേശം നല്‍കുന്ന കഥ ആകര്‍ഷിച്ചതായി മാച്ച് ബോക് സ് പ്രൊഡക്ഷന്‍സ് ഉടമ സഞ്ജയ് റൗത്ര അറിയിച്ചു. ചിത്രത്തിന്റെ ആഗോളതല വിതരണം തമിഴിലെ പ്രശസ്ത സിനിമ നിര്‍മാണ വിതരണ കമ്ബനിയായ ലൈക പ്രൊഡക്ഷന്‍സ് ഏറ്റെടുത്തിരുന്നു. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍,ശ്യാം ജേക്കബ്, ദിവ്യ പിള്ള, സുരഭി സന്തോഷ്, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ഷൈനി സാറ, ഋഷി സുരേഷ്, എന്നിവരാണ് മറ്റ് താരങ്ങള്‍.

