തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ ഏഴ് മുതല്‍ ആരംഭിക്കും. സെപ്റ്റംബറില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റിനേക്കാള്‍ ഇത്തവണ നിരക്ക് കുറയ്ക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) തീരുമാനിച്ചു.
സര്‍ക്കാരില്‍ നിന്നുള്ള വിനോദ നികുതി ഇളവിന്റെ അടിസ്ഥാനത്തില്‍ നിരക്കുകള്‍ അന്തിമമാക്കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. ഏകദിന പരമ്ബരയിലെ അവസാന മത്സരം 15ന് തിരുവനന്തപുരത്ത് നടക്കും.

