പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോർട്ടിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെപ്പറ്റി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് മന്ത്രി നിർദ്ദേശം നൽകി.
വ്യാഴാഴ്ച്ച നടന്ന മാമോദീസ ചടങ്ങിലെ വിരുന്നിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ചടങ്ങിൽ പങ്കെടുത്ത എഴുപതോളം പേർ ശാരീരികാസ്ഥതകളെ തുടർന്ന് ചികിത്സ തേടിയെന്നാണ് റിപ്പോർട്ടുകൾ.
വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവര് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ വാർത്ത പുറത്തു വന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

