ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്‍ഹിയില്‍ 1,768 രൂപയായി.
എന്നാല്‍, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചത് മൂലം ഹോട്ടല്‍ ഭക്ഷണ വിലയില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
അതേസമയം, പാചകവാതക വിലവര്‍ധന പുതുവര്‍ഷത്തിലെ ആദ്യസമ്മാനമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

