തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകും; ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ്ദീൻ സമ്മേളന വേദിയിൽ സിപിഎം വിമർശനം നടത്തിയ ലീഗ് നേതാക്കൾക്കെതിരെയാണ് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തിയിട്ടുള്ളത്.

മുജാഹിദ്ദീൻ വേദിയിൽ സിപിഎം വിമർശനം ശരിയായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകുമെന്നും ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാമെന്നും അതിന് മതേതര കക്ഷികൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലീഗ് നേതാക്കളായ പി കെ ഫിറോസും, പി കെ ബഷീറുമാണ് മുജാഹിദ്ദീൻ സമ്മേളന വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത്. ഇതിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കെയാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.