തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം കുറിച്ച് സിപിഎം. പൗരത്വ നിയമം മുതൽ വിശ്വാസ സംരക്ഷണം വരെ ചർച്ചയാക്കിയാണ് സിപിഎം ഗൃഹ സന്ദർശനം നടത്തിയിരിക്കുന്നത്. മത വിരുദ്ധമല്ലെന്നും, പാഠ്യ പദ്ധതി പരിഷ്‌കരണത്തിൽ ആശങ്ക വേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരം അമ്പലത്തറയിൽ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജ് സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഗൃഹസന്ദർശന പരിപാടി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കുക എന്ന ലക്ഷ്യം കൂടി നടപടിയ്ക്ക് പിന്നിലുണ്ട്.
ജനുവരി ഒന്ന് മുതൽ 21 വരെയാണ് നേതാക്കളുടെ ഭവന സന്ദർശനമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

