ബിഎസ്എഫ് സംഘത്തിലെ നായ പ്രസവിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി

ചണ്ഡീഗഡ്: മേഘാലയയിലെ അതിര്‍ത്തി രക്ഷാ സേനയുടെ സ്നിഫര്‍ നായ്ക്കളില്‍ ഒന്ന് പ്രസവിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. നായ എങ്ങനെ ഗര്‍ഭിണിയായി എന്ന് കണ്ടെത്താന്‍ ഷില്ലോങ്ങിലെ സൈനിക കോടതിയാണ് ഉത്തരവിട്ടത്. അന്വേഷണത്തിന്റെ ചുമതല ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് അജിത് സിംഗിനാണ് നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ 5 ന് ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ ലാല്‍സി എന്ന പെണ്‍ നായ ബോര്‍ഡര്‍ ഔട്ട്പോസ്റ്റിലെ ബാഗ്മാരയില്‍ മൂന്ന് നായ്ക്കുട്ടികള്‍ക്കാമ് ജന്മം നല്‍കിയത്. നിയമമനുസരിച്ച് ബിഎസ്എഫ് നായകള്‍ ഉയര്‍ന്ന സുരക്ഷാ മേഖലയില്‍ ഗര്‍ഭിണിയാകാന്‍ പാടില്ല. സേനയുടെ വെറ്ററിനറി വിഭാഗത്തിന്റെ ഉപദേശത്തിനും മേല്‍നോട്ടത്തിനും വിധേയമായി മാത്രമേ നായകള്‍ക്ക് പ്രജനനം നടത്താന്‍ അനുവാദമുള്ളൂവെന്നും നിയമമുണ്ട്.