പുതുവത്സരാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: പുതുവത്സരാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

2023 പുതിയ പ്രചോദനങ്ങളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതാകട്ടെയെന്ന് രാഷ്ട്രപതിയും, പ്രതീക്ഷയും സന്തോഷവും വിജയവും നിറഞ്ഞ വര്‍ഷമാകട്ടെ 2023 എന്ന് പ്രധാനമന്ത്രിയും ആശംസിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരുള്‍പ്പെടെ പുതുവത്സരാശംസകള്‍ നേര്‍ന്നിരുന്നു.