ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലുള്ള വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാറപകടം. ഡ്രൈവിങ്ങിനിടയില്‍ ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം. ഇതിനിടെയാണ് പന്തിന്റെ പഴയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഋഷഭ് പന്തും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളത്. എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോയെന്ന് ഋഷഭ് പന്ത് ചോദിക്കുമ്ബോള്‍ ശിഖര്‍ ധവാന് പറയുന്ന മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗാഡി അരം സേ ചലായ കര് എന്നായിരുന്നു ധവാന്റെ മറുപടി. ശ്രദ്ധിച്ച് വാഹനമോടിക്കണമെന്നാണ് ഇതിനര്‍ത്ഥം. 2019ലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അന്ന് ധവാന് നല്കിയ ഉപദേശം ശരിയായിരുന്നുവെന്ന് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഉയരുകയാണ്.
കാറപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഹ്രസ്വ വീഡിയോ നിരവധി പേരാണ് പങ്കുവക്കുന്നത്. ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് വീഡിയോ.

