സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍ അനുവദിച്ച ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍ജിതാവധി സറണ്ടര്‍ (ലീവ് സറണ്ടര്‍) അനുവദിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. കൊവിഡിനെ തുടര്‍ന്ന് മരവിപ്പിച്ച ലീവ് സറണ്ടറാണ് ഇപ്പോള്‍ പുനസ്ഥാപിച്ചത്.

അതേസമയം, തുക മാര്‍ച്ച് 20 മുതല്‍ പിഎഫില്‍ ലയിപ്പിക്കും. എന്നാല്‍, 4 വര്‍ഷം കഴിഞ്ഞേ പിന്‍വലിക്കാനാകൂ.

സാമ്ബത്തിക പ്രതിസന്ധി കാരണം ലീവ് സറണ്ടര്‍ മരപ്പിച്ച ഉത്തരവ് ഡിസംബര്‍ 31വരെ നീട്ടിയിരുന്നു. ഒരു മാസത്തെ ശമ്ബളമാണ് ജീവനക്കാര്‍ക്ക് ലീവ് സറണ്ടറായി ലഭിക്കുന്നത്. ഒരു വര്‍ഷത്തെ അവധിയില്‍ ഉപയോഗിക്കാത്ത 30 അവധികള്‍ സറണ്ടര്‍ ചെയ്യാം.