തിരുവനന്തപുരം: തൊണ്ണൂറാമത് ശിവഗിരി മഹാ തീര്‍ത്ഥാടനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീര്‍ത്ഥാടനം സര്‍വ വിധ മഹിമയോടെയും നടക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇത്തവണത്തെ മുഖ്യാതിഥി. സ്വാമി സച്ചിദാനന്ദയാണ് അദ്ധ്യക്ഷത വഹിക്കുന്നത്. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് മെമ്ബര്‍ സ്വാമി സൂക്ഷ്മാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.ബാബു, പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവും ക്യൂ.ഇ.എല്‍ ആന്‍ഡ് ഒ.പി.സി.സി ഹോള്‍ഡിംഗ്‌സ് ചെയര്‍മാനുമായ കെ.ജി ബാബുരാജ്, ശ്രീഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, കേരളകൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, യോഗനാദം ന്യൂസ് ചെയര്‍മാന്‍ സൗത്ത് ഇന്ത്യന്‍ ആര്‍. വിനോദ് തുടങ്ങിയവര്‍ പ്രസംഗിക്കും. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതവും, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ നന്ദിയും പറയും.
അതേസമയം, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്‍. ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഐ.എം.ജി ഡയറക്ടര്‍ ഡോ . കെ. ജയകുമാര്‍, വി എസ്. എസ്. സി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, വൈസ് ചാന്‍സലര്‍മാരായ ഡോ. സാബു തോമസ്, ഡോ.കെ.എന്‍ മധുസൂദനന്‍, കെല്‍ട്രോണ്‍ സി. എം. ഡി എന്‍.നാരായണമൂര്‍ത്തി, തുടങ്ങിയവരുടെ പ്രഭാഷണം ഉണ്ടാവും.

