ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സാമ്പാദന ആരോപണം; മുഖ്യമന്ത്രിയുടെ മൗനം അത്ഭുതകരമാണെന്ന് വി മുരളീധരൻ

ന്യൂഡൽഹി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സാമ്പാദന ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം അത്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം എല്ലാത്തരം അഴിമതികളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിക്കാത്തത് ശരിയല്ല. ഇത്രയധികം സ്വത്ത് ജയരാജന് എവിടുന്ന് ഉണ്ടായെന്ന് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതിയിൽ പങ്കുള്ളതുകൊണ്ടാണോ മൗനം തുടരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎമ്മിന്റെ അഴിമതികൾക്ക് കോൺഗ്രസ് കൂട്ടുനിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.