കൊച്ചി: സ്‌കൂള്‍ കലാമേളകളെ ആര്‍ഭാടങ്ങളുടെ വേദിയാക്കരുതെന്ന് ഹൈക്കോടതി. ജില്ലാ കലോത്സവങ്ങളിലെ വിധിനിര്‍ണ്ണയം ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം
‘പലപ്പോഴും കലോത്സവ വേദികളില്‍ അനാരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നുണ്ട്. കഴിവുണ്ടായിട്ടും പാവപ്പെട്ട നിരവധി കുട്ടികള്‍ക്ക് കലോത്സവത്തിന് പങ്കെടുക്കാനാകുന്നില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ അപകടമുണ്ടായാല്‍ സംഘാടകര്‍ക്ക് എതിരെ നടപടിയെടുക്കണം’- കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, ജില്ലാ കലോത്സവങ്ങളിലെ വിധിനിര്‍ണ്ണയം ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ തള്ളിയതിനെതിരെ നിരവധി വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയിലേക്കെത്തിയത്. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, ഹര്‍ജികള്‍ കോടതി കൂട്ടത്തോടെ നിരാകരിച്ചു.

