ബാഡ്മിന്റണ്‍ റാങ്കിംഗ്: പ്രണോയ് വീണ്ടും എട്ടാം സ്ഥാനത്ത്‌

ഡല്‍ഹി: ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കേരളത്തിന്റെ എച്ച്.എസ് പ്രണോയ് എട്ടാം സ്ഥാനത്ത്. പുരുഷ സിംഗിള്‍സില്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന പ്രണോയ് ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു.

2018 ല്‍ എട്ടാം സ്ഥാനത്തായിരുന്ന പ്രണോയ് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.