തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്ന മലയാളികളെ ജിദ്ദ പൊലീസിന് കൈമാറണം; മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതി

തിരുവനന്തപുരം: ഗള്‍ഫില്‍ ഭക്ഷ്യ ഉത്പാദന വിതരണ കമ്ബനിയുടെ ട്രക്കുകള്‍ മറിച്ചുവിറ്റ പണവുമായി നാട്ടിലേക്ക് കടന്ന തൃശൂര്‍ ഇരിങ്ങാലക്കുടയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളായ മൂന്നുപേര്‍ക്കെതിരെ പരാതി. ജിദ്ദയിലെ പ്രമുഖ ഭക്ഷ്യ ഉത്പാദന വിതരണ കമ്ബനിയായ അവ്ദ അല്‍സഹറാണി ട്രേഡിംഗ് എസ്റ്റാബ്‌ളിഷ്മെന്റ് കമ്ബനിയാണ് അഭിഭാഷകന്‍ മുഖാന്തിരം മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കിയത്.

അല്‍കോബാറിലെ അസീസിയ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ മൂവരെയും കണ്ടെത്തി ജിദ്ദ പൊലീസിന് കൈമാറണമെന്നാണ് ജിദ്ദ സ്വദേശി ഇമാദ് അവ്ദ അല്‍സഹറാണിനല്‍കിയ പരാതിയിലെ ആവശ്യം.

2021ല്‍ ഇവര്‍ ജിദ്ദയിലെ കമ്ബനിയില്‍ ജോലി നോക്കുമ്‌ബോള്‍ കമ്ബനിയുടെ 2011 മോഡല്‍ ടൊയോട്ട ദയ്‌ന വാഹനങ്ങള്‍ കൈക്കലാക്കി മറിച്ചുവിറ്റുവെന്നും, കമ്ബനിയ്ക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടാനുണ്ടായിരുന്ന കോടികള്‍ പിരിച്ചെടുത്തെന്നും പരാതിയില്‍ പറയുന്നു.