പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ ആശുപത്രിയില്‍

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം രാത്രി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് പോകും.

അതേസമയം, നിലവില്‍ മോദിയുടെ അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അഹമ്മദാബാദിലെ യുഎന്‍ മെഹ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അറിയിച്ചു. മറ്റു രോഗ വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടിട്ടില്ല.