ജാതി സംവരണം അവസാനിപ്പിക്കണം; ഏത് ജാതിയിൽ പെട്ടവർ ആയാലും പാവപ്പെട്ടവർക്ക് സംവരണം നൽകണമെന്ന് ജി സുകുമാരൻ നായർ

ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണമെന്ന് എൻഎസ്എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഏത് ജാതിയിൽ പെട്ടവർ ആയാലും പാവപ്പെട്ടവർക്ക് സംവരണം നൽകണം. ഇപ്പോൾ 10 ശതമാനം, സാമ്പത്തിക സംവരണം 90 ശതമാനം ആകുന്ന കാലം വരും. ഇപ്പോൾ സംവരണവിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.