തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദന ആരോപണ പരാതിയിൽ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്. സംസ്ഥാന സർക്കാരിനോടാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയത്. യൂത്ത് കോൺഗ്രസ് നേതാവാണ് ഇ പി ജയരാജന്റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരെ പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറ. സെക്രട്ടറി ജോബിൻ ജോസഫാണ് പരാതിക്കാരൻ.
മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ പി ജയരാജൻ റിസോർട്ടിനായി വഴിവിട്ട ഇടപെടലുകൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു. അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

