കൊച്ചി: ഡിസംബര്‍ അവസാന വാരത്തോടെ കേരളത്തില്‍ ചക്ക സീസണ്‍ ആരംഭിക്കുന്നതിനാല്‍ കോട്ടയം, പാലക്കാട് ജില്ലകളില്‍നിന്ന് ചക്കകള്‍ വിപണിയില്‍ എത്താന്‍ തുടങ്ങി. കിലോയ്ക്ക് വിപണിയില്‍ 30 മുതല്‍ 80 രൂപ വരെയാണ് വില. ഇടിച്ചക്ക, കറിച്ചക്ക, പഴുത്തചക്ക, എന്നിങ്ങനെയുള്ള വിഭാഗങ്ങളായാണ് ചക്ക എത്തുന്നത്. ഇതില്‍ കിലോയ്ക്ക് 50-70 രൂപവരെയാണ് ഇടിച്ചക്കയുടെ വില. കറിച്ചക്കയ്ക്ക് 30-50 രൂപവരെയും പഴുത്തതിന് 40-60 വരെയുമാണ് ചില്ലറ വില്‍പ്പന വില. എന്നാല്‍, ചിലയിടങ്ങളില്‍ 80 വരെയുണ്ട് വില.
അതേസമയം, വിദേശിയും അത്യുത്പാദന ശേഷിയുള്ളതുമായ വരിക്കച്ചക്കകളാണ് വിപണിയില്‍ നിലവില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി എന്ന ഇം പ്ലാവാണ് നേരത്തെ കായ്ക്കുന്നത്. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക എന്നിവയുടെ വിളവെടുപ്പും ചില ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച്-ഏപ്രില്‍-മേയ് മാസങ്ങളാണ് കേരളത്തിലെ പ്രധാന ചക്ക സീസണ്‍. സീസണ്‍ അടുക്കുംതോറും ചക്കയുടെ വിലയും കുറയും. ഇടയ്ക്കിടെയുള്ള മഴ ചക്കവില കുത്തനെ ഇടിയാന്‍ കാരണമാകാറുണ്ടെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.
പച്ച ചക്കപ്പൊടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്കക്ാന്‍ സഹായിക്കുമെന്ന് ജാക്ക് ഫ്രൂട്ട് 365, ബീറ്റോ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ 353 പേരില്‍ നടത്തിയ പഠനത്തില്‍ മൂന്ന് ആഴ്ച കൊണ്ട് വ്യത്യാസം കണ്ടതായി ഇവര്‍ അവകാശപ്പെടുന്നു.

