ഉലുവയിലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കൊഴുപ്പ് ഇല്ലാതാക്കാനുമെല്ലാം ഉലുവയില സഹായിക്കും. ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഉലുവയില മികച്ചതാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഉലുവയില എൽഡിഎൽ അഥവാ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഉലുവയില ഉത്തമമാണ്. ഉലുവയില ചർമ്മത്തിൻെയും തലമുടിയുടെയും ആരോഗ്യവും സംരക്ഷിക്കും. ഉലുവയിലയിലുള്ള ഫൈബർ ഇവ ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉലുവയില പ്രയോജനപ്രദമാണ്.

