കോവിഡ് പ്രതിരോധം: യുഎഇയിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്കായി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: യുഎഇയിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്കായി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യയുടെ നടപടി.

യാത്രക്കാർ കോവിഡ് വാക്‌സിന്റെ രണ്ട് ഷോട്ട് നിർബന്ധമായും സ്വീകരിക്കണമെന്നാണ് എയർ ഇന്ത്യയുടെ നിർദ്ദേശം. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം. യാത്രാ സമയത്ത് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും എയർ ഇന്ത്യയുടെ മാർഗനിർദ്ദേശത്തിൽ പറയുന്നു.

പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. നാട്ടിലെത്തിയ ശേഷം കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും എയർ ഇന്ത്യ നിർദ്ദേശിച്ചു.