ഹൈദരാബാദ്: ഓപ്പറേഷൻ കമലം ശ്രമത്തെക്കുറിച്ചുള്ള അന്വേഷണം ഹൈക്കോടതിയ്ക്ക് കൈമാറി. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎമാരെ കൂറുമാറ്റാൻ നടത്തിയ ശ്രമത്തെയാണ് ഓപ്പറേഷൻ കമലം എന്ന് പറയുന്നത്. തെലങ്കാന ഹൈക്കോടതിയാണ് ഓപ്പറേഷൻ കമലം കമലം അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തിയിരുന്നത്. ഈ സംഘത്തെ പിരിച്ചുവിട്ടു. അതേസമയം, ബിജെപി നേതാവും അഭിഭാഷകനുമായ രാം ചന്ദർ റാവു ഹൈക്കോടതി വിധി സ്വാഗതം ചെയ്തു. സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണത്തിൽ വിശ്വാസമില്ലെന്നായിരുന്നു പ്രതികളുടെ വാദം. ഇത് കേട്ട ശേഷമാണ് ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡിയുടെ ബെഞ്ച് കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചത്. കേസ് അന്വേഷിക്കാൻ എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.

