സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ; ക്രിസ്മസ് ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്ക് ക്രിസ്മസ് ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് ആശംസ അറിയിച്ചത്.

ഈ പ്രത്യേക ദിനം സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ. കർത്താവായ ക്രിസ്തുവിന്റെ മഹത്തായ ചിന്തകളും സമൂഹത്തെ സേവിക്കുന്നതിൽ അദ്ദേഹം നൽകിയ ഊന്നലും തങ്ങൾ സ്മരിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.