നെടുമ്ബാശേരി: കൊച്ചി നെടുമ്ബാശേരിയില്‍ ലോകോത്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ബി.സി.സി.ഐ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി 60 ഏക്കറോളമുള്ള നിര്‍ദിഷ്ടസ്ഥലം ബി.സി.സി.ഐ സെക്രട്ടറി ജെയ്ഷായും സംഘവും സന്ദര്‍ശിച്ചു.
കൊച്ചിയില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിനടുത്തുള്ള മറ്റൊരു സ്ഥലവും പരിഗണനയിലുണ്ടെങ്കിലും വിമാനത്താവളത്തിന്റെ സാമീപ്യവും ദേശീയപാതയുമെല്ലാം പരിഗണിച്ചാണ് നെടുമ്ബാശേരിക്ക് മുന്‍ഗണന നല്‍കുന്നത്. സ്റ്റേഡിയത്തിന്റെ ഉയരവും ഫ്‌ളഡ്‌ലൈറ്റുകളുമെല്ലാം വിമാനസര്‍വീസിനെ ബാധിക്കുമോയെന്ന് പരിശോധിച്ച ശേഷമായിരിക്കും അന്തിമതീരുമാനം. ബി.സി.സി.ഐയുടെ സാങ്കേതികവിഭാഗം സ്ഥലം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.
കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്രസ്റ്റേഡിയം കേരള ബ്‌ളാസ്റ്റേഴ്‌സ് സ്ഥിരം പരിശീലനവേദിയാക്കിയ സാഹചര്യത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വേണമെന്ന ആവശ്യം ഉന്നയിച്ചത്.

