പുതുവത്സര ആഘോഷരാവ് സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. വാഗമണ്‍ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാര്‍ട്ടിയും, ക്യാമ്ബ് ഫയറും ഉള്‍പ്പെടുന്ന ഡിസംബര്‍ 31 രാത്രി 9 മണി മുതല്‍ 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നില്‍ക്കുന്ന ആഘോഷരാവാണ് ടൂറിസം സെല്‍ ഒരുക്കുന്നത്.
അതേസമയം, ആഡംബര കപ്പലായ നെഫ്റ്റിറ്റിയില്‍ പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും കെ.എസ്.ആര്‍.ടി.സി അവസരം ഒരുക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് യാത്രയില്‍ പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗാല ഡിന്നര്‍, ഡി ജെ പാര്‍ട്ടി, ഓപ്പണ്‍ ഡെക്ക് ഡി.ജെ എന്നിവ അടക്കം ഡിസംബര്‍ 31 രാത്രി 8.00 മുതല്‍ 1:00 മണി വരെയാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വയനാട് യാത്ര, രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നാര്‍, കൂടാതെ വാഗമണ്‍, ഗവി, വണ്ടര്‍ലാ, കുമരകം, തിരുവൈരാണിക്കുളം, നാലമ്ബല ദര്‍ശനം, പഞ്ചപാണ്ഡവ ദര്‍ശനം എന്നിവിടങ്ങളിലേക്കുള്ള ഏകദിന പാക്കേജുകളും ലഭ്യമാണ്.
സീറ്റുകള്‍ ഫോണ്‍ മുഖാന്തിരം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
തിരുവനന്തപുരം സിറ്റി
Phone: 8592065557,9446748252
9388855554, 9995986658, 9188619368

