സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പേരിൽ വ്യാജ വെബ്സൈറ്റ്; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നതായി മുന്നറിയിപ്പ്. കേരളാ പോലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്കാണ് കേരളാ പോലീസിന്റെ മുന്നറിയിപ്പ്.

ഔദ്യോഗിക വെബ്‌സൈറ്റെന്ന വ്യാജേന cbsegovt.com എന്ന വിലാസത്തിലാണ് വെബ്‌സൈറ്റ്. ബോർഡിന്റെ യഥാർത്ഥ വെബ്സൈറ്റ് www.cbse.gov.in ആണെന്നും വിദ്യാർത്ഥികളും സ്‌കൂളുകളും രക്ഷിതാക്കളും ഇതുവഴി ലഭിക്കുന്ന നിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും ബോർഡ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേരളാ പോലീസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നതായി ബോർഡിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക വെബ്‌സൈറ്റെന്ന വ്യാജേന cbsegovt.com എന്ന വിലാസത്തിലാണ് വെബ്‌സൈറ്റ്. ബോർഡിന്റെ യഥാർത്ഥ വെബ്സൈറ്റ് www.cbse.gov.in ആണെന്നും വിദ്യാർത്ഥികളും സ്‌കൂളുകളും രക്ഷിതാക്കളും ഇതുവഴി ലഭിക്കുന്ന നിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും ബോർഡ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.