കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് സോണിയ ഗാന്ധി നിർദ്ദേശം നൽകി; കെ മുരളീധരൻ

ന്യൂഡൽഹി: മുതിർന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പുനഃസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങൾ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് സോണിയ ഗാന്ധി നിർദ്ദേശം നൽകിയതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ച നടന്നു. അധ്യക്ഷനെ മാറ്റേണ്ട സാഹചര്യം നിലവിലില്ലാത്തതിനാൽ അക്കാര്യം ചർച്ച ചെയ്തില്ലെന്നും അദ്ധ്യക്ഷനായി കെ സുധാകരൻ തുടരട്ടെ എന്ന് പിസിസി തീരുമാനിച്ചതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.