ചൂരല്‍ (മാത്തില്‍): സഞ്ചരിക്കുന്ന കോടതികളായി സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി.പി.എം കുറുക്കൂട്ടി ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ച് ഓഫീസായ പി. രവീന്ദ്രന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും പ്രശ്‌നപരിഹാര കേന്ദ്രമായി പാര്‍ട്ടി ഓഫീസുകള്‍ മാറണം. സി.പി.എം. ഫണ്ട് പിരിവിന് ജനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസും ബി.ജെ.പി.യും ഫണ്ട് പിരിവിന് കോര്‍പ്പറേറ്റുകളെയും വമ്പന്‍ കമ്പനികളെയും ആശ്രയിക്കുമ്പോള്‍ സി.പി.എം പൊതുജനങ്ങളെ മാത്രമാണ് ആശ്രയിക്കുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

