ഫ്രഞ്ച് താരം കരീം ബെന്‍സേമ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഖത്തര്‍ ലോകകപ്പില്‍ തുടയ്‌ക്കേറ്റ പരിക്ക് മൂലം സൂപ്പര്‍ താരത്തിന് ഫ്രഞ്ച് ടീമിന്റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല.
ബെന്‍സേമയുടെ അഭാവത്തിലും ഫ്രാന്‍സ് ഫൈനലിലെത്തിയങ്കിലും ആരാധകര്‍ പലപ്പോഴും പ്രിയ താരത്തിന്റെ ലോകകപ്പിലെ ഭാവിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആശങ്കയുന്നയിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം ‘എനിക്കതിന് താത്പര്യമില്ല’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ താരം പോസ്റ്റ് പങ്കുവെച്ചിരുന്നു.
ബെന്‍സേമ ഫ്രഞ്ച് പരിശീലകനെതിരെയുള്ള പ്രതിഷേധമായാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത് എന്ന നിഗമനത്തിലും നിരവധി ആരാധകര്‍ എത്തിച്ചേര്‍ന്നു. ഇതിനിടയിലണ് താരം എന്നന്നേയ്ക്കുമായി ഫ്രഞ്ച് ജേഴ്‌സി അഴിച്ച് വെയ്ക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2007-ല്‍ ഫ്രാന്‍സിനായി അരങ്ങേറ്റം കുറിച്ച താരം 97 മത്സരങ്ങളില്‍ നിന്നും ഇത് വരെ 37 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.

