പോലീസുകാര്‍ സദാചാര പോലീസാകേണ്ട: സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നതും തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ സദാചാര പൊലീസിംഗിന്റെ പേരില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.