ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പത്താന്‍ സിനിമയെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. ചിത്രത്തിലെ ആദ്യഗാനമാണ് വിവാദത്തിനിടയാക്കിയത്. ബേഷരം രംഗ് എന്ന ഗാനരംഗത്ത് ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍ ധരിച്ച കാവിനിറമുള്ള ബിക്കിനിയുടെ പേരിലാണ് വിവാദം ഉടലെടുത്തത്. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തുകയും സിനിമയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തു.
അതേസമയം, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചോദ്യോത്തര സെഷനില്‍ ഒരു ആരാധകന് ഷാരൂഖ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഏത് രീതിയില്‍ ഉള്ള ചിത്രമാണ് പഠാന്‍ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ആക്ഷന്‍ സ്വാഭാവത്തില്‍ ദേശഭക്തിയുണര്‍ത്തുന്ന ചിത്രമാണ് പത്താന്‍ എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.
അതേസമയം ചക്‌ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ആരാധകന്റെ ചോദ്യത്തിനും ഷാരൂഖ് മറുപടി നല്‍കി. അതൊക്കെ ചെയ്തതല്ലേ, എത്രതവണ ചെയ്യണം എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

