‘ആര്‍എസ്എസിനോടുള്ള മൃദുസമീപനം അംഗീകരിക്കാനാവില്ല’; കെ. സുധാകരനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്‌

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ പ്രമേയത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനം.

‘ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആര്‍എസ്എസിന് സംരക്ഷണം കൊടുക്കുന്നു. താങ്ങി നിര്‍ത്തുന്നുവെന്ന രീതിയില്‍ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവര്‍ ഒറ്റുകാരാണ്. ശി തരൂരിന് ഭ്രഷ്ട് കല്‍പ്പിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് വേദിയൊരുക്കും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസ് തിരിച്ചെടുക്കണം’- യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.