തിരുവനന്തപുരം: ചാൻസലർ ബില്ലിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ചാൻസർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ബിൽ പരിശോധിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം തനിക്കെതിരെയാണോ എന്നതല്ല, നിയമത്തിനെതിരെയാണോ എന്നതാണ് വിഷയമെന്നും അദ്ദേഹം പ്രതികരിച്ചു.
ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയടക്കമുള്ളവരെ ക്ഷണിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്ഭവനിൽ നടന്ന ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയടക്കമുള്ളവരെ ക്ഷണിച്ചതാണ്. എന്നാൽ, വിരുന്നിൽ പങ്കെടുക്കാതിരുന്നത് അവരുടെ വിഷയമാണ്. തന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. പക്ഷേ നിയമം അനുസരിച്ചായിരിക്കും എല്ലാം ചെയ്യുക. തനിക്ക് വ്യക്തിപരമായ താത്പര്യങ്ങളില്ലെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വിശദമാക്കി.

