അഡ്മിറ്റ് കാര്‍ഡിനായി പണം ആവശ്യപ്പെടുന്ന വെബ്‌സൈറ്റ് വ്യാജമെന്ന് സി.ബി.എസ്.ഇ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ, പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡിനായി പണം ആവശ്യപ്പെടുന്ന തരത്തില്‍ പ്രചരിക്കുന്ന വെബ്‌സൈറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ട്.  https://cbsegovt.com എന്ന വെബ്‌സൈറ്റിന് സി.ബി.എസ്.ഇ.യുമായി യാതൊരു ബന്ധമില്ലെന്നും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് cbse.gov.in ആണെന്നും കേന്ദ്രം അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റുവഴി വിദ്യാര്‍ഥികളെ അറിയിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം, 2023 ഫെബ്രുവരി 15-ന് ഇംഗ്ലീഷ് പരീക്ഷയോടെ ആരംഭിച്ച് ഏപ്രില്‍ ഒമ്പതിന് ഭാഷാ വിഷയങ്ങളോടെ അവസാനിക്കുന്ന തരത്തില്‍ ബോര്‍ഡ് പരീക്ഷയുടെ വ്യാജ ഷെഡ്യൂളും നേരത്തേ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.