ഭാരത് ജോഡോ യാത്രക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസം; ഫേസ്ബുക്കിൽ പരസ്യത്തിന് വേണ്ടി ചെലവിടുന്നത് വൻ തുകയെന്ന് ആക്ഷേപം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസം നിറയുന്നു. ഭാരത് ജോഡോ യാത്രയിൽ ആളുകൾ കുറയുന്നുവെന്നും യാത്രയ്ക്കുള്ള പിന്തുണ കുറഞ്ഞതോടെ വൻ തുകയാണ് ഫേസ്ബുക്കിൽ പരസ്യത്തിന് വേണ്ടി ചെലവിടുന്നതെന്നുമാണ് ഉയരുന്ന ആരോപണം.

ഭാരത് ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ ചിത്രം ബൂസ്റ്റ് ചെയ്യാനായി വൻ തുകയാണ് ചെലവഴിക്കുന്നുവെന്നും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ആക്ഷേപം ഉയരുന്നുണ്ട്.

അതേസമയം, ഭാരത് ജോഡോ യാത്രയിൽ കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ മകൾ പങ്കുചേർന്നിരുന്നു. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ബാബായിയിലെ തേജജി മഹാരാജ് മാണ്ഡിയിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെയാണ് യാത്ര ആരംഭിച്ചത്. കോട്ട-ലാൽസോട്ട് മെഗാ ഹൈവേയിൽ രാഹുലിനും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം പാർട്ടി പ്രവർത്തകരും സ്ത്രീകളും പങ്കാളികളായിയിരുന്നു. സെപ്തംബർ 7-നാണ് ഭാരത് ജോഡോ യാത്ര പര്യടനം ആരംഭിച്ചത്.