പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് സ്‌ക്രബ് നഴ്‌സ് തസ്തികയിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
യോഗ്യത – ബി എസ്സി നേഴ്‌സിംഗ്/ജനറൽ നേഴ്‌സിംഗ് (കേരള നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ചത്). പ്രവർത്തിപരിചയം -കാത്ത് ലാബ് സ്‌ക്രബ് നഴ്‌സ് ആയി ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഡിസംബർ 17 ന് രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച നടക്കുക.
അതേസമയം, വലിയതുറ ഗവ.ഫിഷറീസ് സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കെയർ ടേക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് 16 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തും. B.Ed ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 7356855300.

