തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ തൃപ്തിയില്ലെന്ന് പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. സമരം അവസാനിപ്പിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിച്ചുള്ള ഇടയലേഖനത്തിലാണ് സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം.
വിഴിഞ്ഞം സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സമരം പിന്‍വലിച്ചത് സമരക്കാര്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. നേതൃത്വത്തെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയതോടെയാണ് ഇടയലേഖനത്തിലൂടെ ഇക്കാര്യങ്ങള്‍ അതിരൂപത വിശദീകരിച്ചത്.

